മിലാൻ: ഇറ്റാലിയൻ സീരി എ ലീഗ് ഫുട്ബോളിൽ കരുത്തരായ ഇന്റർമിലാന് തകർപ്പൻ ജയം. തിങ്കളാഴ്ച നടന്ന മത്സരത്തിൽ ഉഡിനീസിനെ മൂന്നിനെതിരെ അഞ്ച് ഗോളുകൾക്ക് തകർത്തു.
കാർലോസ് അഗസ്റ്റോയും നിക്കോളോ ബരെല്ലെയും മാർകസ് തുറാമും പിയോ എസ്പോസിറ്റോയും അൻജെ-യോവൻ ബോണിയുമാണ് ഇന്റർമിലാന് വേണ്ടി ഗോളുകൾ നേടിയത്. ജെയിംസ് അബാംക്വാഹ് യർഗൻ എക്കെലെൻകാംപ് ഇഡ്രിസ ഗുയേ എന്നിവരാണ് ഉഡിനീസായി ഗോളുകൾ സ്കോർ ചെയ്തത്.
വിജയത്തോടെ ഇന്റർമിലാന് 12 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് ഇന്റർമിലാൻ.